സംസ്ഥാന റവന്യൂ അവാര്‍ഡിന് എറണാകുളം ജില്ലയിലെ ഉദ്യോഗസ്ഥര്‍ അര്‍ഹരായി. മികച്ച തഹസില്‍ദാര്‍മാരായി ജില്ലയില്‍ നിന്ന് കോതമംഗലം തഹസില്‍ദാര്‍ റെയ്ച്ചല്‍ കെ. വര്‍ഗീസ്, കോതമംഗലം താലൂക്കിലെ ഭൂരേഖാ വിഭാഗം തഹസില്‍ദാര്‍
കെ. എം. നാസര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
കൊച്ചി താലൂക്കിലെ രാമേശ്വരം വില്ലേജ് ഓഫീസര്‍ ലൂസി സ്മിത സെബാസ്റ്റ്യന്‍, കണയന്നൂര്‍ താലൂക്കിലെ തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫീസര്‍ അബ്ദുള്‍ ജബ്ബാര്‍, കുന്നത്തുനാട് താലൂക്കിലെ രായമംഗലം വില്ലേജ് ഓഫീസര്‍ പി.എസ്. രാജേഷ് എന്നിവര്‍ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍മാര്‍ക്കുള്ള അവാര്‍ഡിന് അര്‍ഹരായി.
ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി കുന്നത്തുനാട് താലൂക്കിലെ പെരുമ്പാവൂര്‍ വില്ലേജ് ഓഫീസും തിരഞ്ഞെടുക്കപ്പെട്ടു. സര്‍വെ വകുപ്പില്‍ നിന്ന് ഹെഡ് സര്‍വെയര്‍ പി. മിനി, ഹെഡ് ഡ്രാഫ്റ്റ്‌സ്മാന്‍ ടി.പി. സിജി, ഡ്രാഫ്റ്റ്‌സ്മാന്‍ എം. ബ്രിജുലാല്‍, സര്‍വെയര്‍ വി.എല്‍. വിജേഷ് എന്നിവരും അവാര്‍ഡ് നേടി.