കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ മാർച്ച് 28 രാവിലെ 11ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ സിറ്റിങ് നടത്തും. ഗണിക സമുദായത്തിന് ഗണിഗ എന്ന ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന ആവശ്യം, വിവിധ തമിഴ് സമുദായങ്ങളെ പിന്നാക്ക പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, ‘ചെട്ടിയാർ’ സമുദായത്തെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തുന്ന നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം എന്നിവ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ സിറ്റിങിൽ പങ്കെടുക്കും.