അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകൾ
എൽ.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ തുടങ്ങുന്ന കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ, ഡാറ്റാ എൻട്രി, പ്രോഗ്രാമിങ്ങ് (സി++/ജാവ/പൈത്തൺ), വെബ് ഡിസൈൻ, കമ്പ്യൂട്ടർ ഡിപ്ലോമ, മൊബൈൽ ഫോൺ സർവ്വീസിങ്ങ് എന്നീ
കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടോ, http://lbscentre.kerala.gov.in/services/courses എന്ന ലിങ്കിലൂടെയോ അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 7736680380, 0495 2720250
കരിയർ സെമിനാർ
സിഡിസി പേരാമ്പ്രയുടെ ആഭിമുഖ്യത്തിൽ ഐ ടി സ്ഥാപനമായ എച്ച്.സി.എല്ലുമായി ചേർന്ന് നടത്തുന്ന ടെക്ബീ ഏർലി കരിയർ ഓറിയന്റേഷൻ പ്രോഗ്രാമിന് (HCL TECHBEE) അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2022,23 എന്നീ വർഷങ്ങളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ വിജയകരമായി പൂർത്തീകരിച്ചിരിക്കണം. ഇന്ത്യയിലെ സ്ഥിര താമസക്കാരായിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് ഇന്റേൺഷിപ്പ് സമയത്ത് 10000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. പേരാമ്പ്ര സിഡിസിയുടെ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം പേജുകളിൽ വിവരങ്ങൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496 2615500.
അപേക്ഷ ക്ഷണിച്ചു
കൊല്ലം ഗവ.വൃദ്ധസദനത്തിൽ എച്ച്. എൽ. എഫ്. പി. പി. ടി മുഖാന്തിരം നടപ്പിലാക്കുന്ന സെക്കൻഡ് ഇന്നിങ്സ് ഹോം പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്സ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സ്റ്റാഫ് നഴ്സിന് ജി.എൻ.എം/ബി.എസ്.സിയും രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഫിസിയോതെറാപ്പിസ്റ്റിന് അംഗീകൃത ഫിസിയോതെറാപ്പി ബിരുദം, ഹൗസ് കീപ്പിംഗ് സ്റ്റാഫിന് എട്ടാം ക്ലാസ്സ് . പ്രായപരിധി 50 വയസ്സ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഏപ്രിൽ 4. അയക്കേണ്ട ഇ – മെയിൽ : hrkerala@hlfppt.org. sihkollam@hlfppt.org. കൂടുതൽ വിവരങ്ങൾക്ക് 7909252751, 8714619966