സെക്യൂരിറ്റി നിയമനം
ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ 690/-രൂപ ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് ആരോഗ്യ ക്ഷമതയുള്ള വിമുക്തഭടന്മാരെ താൽക്കാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. (നിലവിൽ എച്ച്ഡിഎസ്സിന് കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കുന്നതല്ല). പ്രായപരിധി 56 വയസ്സിന് താഴെ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 3ന് രാവിലെ 10 മണിക്ക് അസൽ രേഖകൾ സഹിതം എം സി എച്ച് സെമിനാർ ഹാളിൽ(പേവാർഡിന് സമീപം) എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2355900.
അറിയിപ്പ്
2022-23 വർഷത്തെ ഭൗതിക കണക്കെടുപ്പുമായി ബന്ധപ്പെട്ട് മാർച്ച് 30ന് പച്ചത്തേങ്ങ സംഭരണം താൽക്കാലികമായി ഉണ്ടായിരിക്കുന്നതല്ലെന്ന് കേരഫെഡ് മാനേജർ (എക്സ്റ്റൻഷൻ) അറിയിച്ചു.
ക്യാമ്പ് സിറ്റിംഗ്
കോഴിക്കോട് ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസർ വി.എസ് വിദ്യാധരൻ ( ജില്ലാ ജഡ്ജ്) ഏപ്രിൽ 4 ന് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ തൊഴിൽ തർക്ക സംബന്ധമായി ക്യാമ്പ് സിറ്റിംഗ് നടത്തും. പാലക്കാട് ക്യാമ്പ് സിറ്റിംഗിൽ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യുമെന്ന് കോഴിക്കോട് ലേബർ കോടതി സെക്രട്ടറി അറിയിച്ചു.