മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും
17.43 കോടി രൂപയുടെ ധനസഹായം

രണ്ടാം പിണറായി വിജയൻ സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ ജില്ലയിൽ ഇതു വരെ വിതരണം ചെയ്തത് 369 പട്ടയങ്ങൾ. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 17,43,38,000 രൂപയാണ് രണ്ടു വർഷം കൊണ്ട് ജില്ലയിൽ വിതരണം ചെയ്തത്. 15387പേർക്ക്‌ ധനസഹായം ലഭിച്ചു.
6390 കാൻസർ പെൻഷൻ ഗുണഭോക്താക്കൾക്ക് 6.8 കോടി രൂപയും 581 ക്ഷയരോഗ പെൻഷൻ ഗുണഭോക്താക്കൾക്ക് 34.92 ലക്ഷം രൂപയും വിതരണം ചെയ്തു.

ഫയൽ തീർപ്പാക്കൽ പദ്ധതിയിൽ 54.33 ശതമാനം ഫയലുകൾ തീർപ്പാക്കിയിട്ടുണ്ട്. 1,34,541 ഫയലുകളിൽ 73,101 എണ്ണമാണ് തീർപ്പാക്കിയിട്ടുള്ളത്. കുറിച്ചി, കൂട്ടിക്കൽ, കൂവപ്പള്ളി, ഇളങ്ങുളം, ആനിക്കാട്, വെളിയന്നൂർ, ഇലയ്ക്കാട്, കുലശേഖരമംഗലം, ളാലം, പെരുമ്പായിക്കാട്, വെച്ചൂർ, മണിമല, തോട്ടയ്ക്കാട്, ചെത്തിപ്പുഴ എന്നിങ്ങനെ 14 വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റി. വാഴൂർ മിനി സിവിൽ സ്റ്റേഷന്‍ നിർമാണവും പൂർത്തീകരിച്ചു.