പാവങ്ങാട്-ഉള്ളിയേരി-കുറ്റ്യാടി- ചൊവ്വ (പി യു കെ സി റോഡ്) സംസ്ഥാനപാതയിൽ കുറ്റ്യാടി മുതൽ കക്കട്ട് വരെയുള്ള ഭാഗം പുനരുദ്ധരിക്കുന്നതിനായി 5.50 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അറിയിച്ചു.
കുറ്റ്യാടി മുതൽ കക്കട്ടിൽ വരെയുള്ള ഭാഗങ്ങളിൽ സംസ്ഥാന പാത പുനരുദ്ധരിക്കേണ്ടത് സംബന്ധിച്ച വിഷയം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ധനകാര്യ വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പദ്ധതിക്ക് അംഗീകാരം നൽകിയതോടെ സംസ്ഥാന പാതയിലെ പ്രധാന ഗതാഗത പ്രശ്നത്തിനാണ് പരിഹാരമാകാൻ പോകുന്നതെന്ന് എം എൽ എ പറഞ്ഞു.