ദുരിതാശ്വാസനിധിയിലേക്ക് തന്റെ സമ്പാദ്യകുടുക്കയിലെ മുഴുവന്‍ തുകയും നല്‍കി തരിയോട് ഗവ. എല്‍.പി സ്‌കൂളിലെ നാലാം തരം വിദ്യാര്‍ത്ഥിനി ആന്‍ഡ്രിയ മാഗ്ലിന്‍ റൊസാരിയോ മാതൃകയായി. പ്രധാനാദ്ധ്യാപിക വത്സ പി. മത്തായി തുക ഏറ്റുവാങ്ങി. ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. കാവുമന്ദം വിക്ടോറിയ വില്ലയില്‍ ടെറന്‍സിന്റെയും തരിയോട് ജി.എച്ച്.എസ്.എസ്. അദ്ധ്യാപിക വിനീതയുടെയും മകളാണ് ആന്‍ഡ്രിയ. തരിയോട് പഞ്ചായത്തിലെ പ്രധാനപ്പെട്ട ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചത് തരിയോട് ജി.എല്‍.പി സ്‌കൂളായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതബാധിതരുടെ അവസ്ഥ നേരിട്ടറിയാമായിരുന്നു. എം.പി.ടി.എ പ്രസിഡന്റ് സജീഷ പ്രശാന്ത്, എം.പി.കെ ഗിരീഷ് കുമാര്‍, ശശികുമാര്‍, പി.ബി അജിത, സി.സി ഷാലി, ടി സുനിത, വി.പി ചിത്ര, സ്മൈല, ജസീന ജംഷിദ്, എന്‍.കെ. ഷമീന തുടങ്ങിയവര്‍ പങ്കെടുത്തു.