സാമൂഹികസേവന മേഖലയില്‍ മികച്ചപ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ‘സുല്‍ത്താന്‍ബത്തേരിയുടെ വികസനം’ എന്ന വാട്‌സ്ആപ് കൂട്ടായ്മ സ്‌കൂളുകളില്‍ വാട്ടര്‍പ്യൂരിഫയര്‍ വാങ്ങി നല്‍കുന്ന പദ്ധതിക്കു തുടക്കമായി. മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന 20 സ്‌കൂളുകളിലാണ് ഈ കൂട്ടായ്മ വാട്ടര്‍പ്യൂരിഫയര്‍ നല്‍കുന്നത്. ഓടപ്പള്ളം ഗവ. ഹൈസ്‌കൂളില്‍ പരിപാടിക്ക് തുടക്കമായി. കൂട്ടായ്മ പ്രവര്‍ത്തകരായ മധു സണ്ണി, പ്രദീപ് ഉഷ, റ്റിജി ചെറുതോട്ടില്‍, ഷിറാസ്, മിഥുന്‍ വര്‍ഗ്ഗീസ്, അനൂപ് അനുഗ്രഹ എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളിലെത്തിയാണ് ജലശുദ്ധീകരണ യന്ത്രം നല്‍കിയത്. മഴക്കെടുതിയില്‍ ദുരിതമനുഭവിച്ചവര്‍ക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ശേഖരിച്ച് നല്‍കാനും ഈ കൂട്ടായ്മ മുന്നിലുണ്ടായിരുന്നു.