ആലപ്പുഴ: തന്റെ ശാരീരിക പരിമിതികളെ അവഗണിച്ചും ചെറുമുഖ ഗവ. എൽ.പി.എസിലെ എം. വിജി തന്റെ ടീച്ചർക്കൊപ്പമെത്തിയത് തന്റെ ഏറെ നാളത്തെ സമ്പാദ്യമായ കുടുക്കപൊട്ടിച്ച് ചില്ലറത്തുട്ടുകളുമായാണ്, കൈയ്ക്കും കാലിനും ബുദ്ധിമുട്ടുള്ള ഭിന്നശേഷക്കാരിയായ വിജി മേലെ പെരിങ്ങാട്ട് വിജയന്റെ മകളാണ്. തന്റെ സമ്പാദ്യമായ കുടുക്കയുമായാണ് മന്ത്രിക്കരികിലെത്തിയത്. തന്നെ പോലുള്ള ധാരാളം കുട്ടികളുടെ വിഷമം ദൃശ്യ മാധ്യമങ്ങളിലുടെ കണ്ടറിഞ്ഞതിനാലാണ് വിജി തനിക്ക് കഴിയാവുന്ന സഹായമെത്തിച്ചത്. നിറയെ ചില്ലറത്തുട്ടുകളായതിനാൽ ഉദ്യോഗസ്ഥരെല്ലാം ചേർന്നാണ് തുക എണ്ണിയെടുത്തത്. ഇത്തരത്തിൽ നിരവധി വിദ്യാർഥികളാണ് തങ്ങളുടെ സംഭാവനയുമായി ധനസമാഹരണകേന്ദ്രത്തിലെത്തിയത്. കഞ്ഞിപ്പുഴ വള്ളികുന്നം ഒക്സ്ഫോർഡ് സ്കൂളിലെ ഹാജിറ സൈക്കിൾ വാങ്ങാനായി പലപോഴായി സൂക്ഷിച്ച 2030 രൂപയാണ് മന്ത്രിക്ക് തുക കൈമാറിയത്. രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ഹാജിറ. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ധനസമാഹരണ പരിപാടിയിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയ്ദേവ് എന്നിവരും സന്നിഹിതരായി.
