മെയ് ദിനത്തോടനുബന്ധിച്ച് അധ്വാനിച്ച് ജീവിതം കരുപിടിപ്പിക്കുന്ന എല്ലാ മലയാളികൾക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസ നേർന്നു. “രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും പുരോഗതി സാധ്യമാക്കുന്ന, പ്രതിബന്ധതയോടെ ജോലി ചെയ്യുന്ന എല്ലാ മലയാളികൾക്കും എന്റെ മെയ് ദിനാശംസകൾ” ഗവർണർ പറഞ്ഞു.

തൊഴിൽ നൈപുണ്യം വികസിപ്പിക്കാനും തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും കൂട്ടായ, സൗഹാർദപരമായ പ്രവർത്തനങ്ങളിലൂടെ കാത്തുസൂക്ഷിക്കാൻ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.