വാഴൂരില്‍ വിവിധ പ്രദേശങ്ങളിലായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ഒറ്റക്കുടക്കീഴില്‍. ഇതിനായി നിര്‍മ്മിക്കുന്ന വാഴൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. തറക്കല്ലിടല്‍ ചടങ്ങ് ഡോ.എന്‍. ജയരാജ് എം എല്‍ എ നിര്‍വ്വഹിച്ചു. കൊടുങ്ങൂര്‍ – മണിമല റൂട്ടില്‍ തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്ക് സമീപം ദേശീയ പാതയോട് ചേര്‍ന്നാണ് പുതിയ സിവില്‍ സ്റ്റേഷന്‍ മന്ദിരമുയരുന്നത്. 1037 മീറ്റര്‍ സ്‌ക്വയറില്‍ മൂന്നു നിലകളിലാണ് നിര്‍മ്മാണം. ആദ്യത്തെ നിലയില്‍ ഫ്രണ്ട് ഓഫീസും സബ് രജിസ്ട്രാര്‍ ഓഫീസും മാത്രമാണുള്ളത്. രണ്ടാമത്തെ നിലയില്‍ ഐ സി ഡി എസ്, പിഡബ്ല്യുഡി റോഡ്സ്, സാമൂഹ്യക്ഷേമ വകുപ്പ് ഓഫീസുകള്‍ പ്രവര്‍ത്തിക്കും. മൂന്നാമത്തെ നില കോണ്‍ഫറന്‍സ് ഹാളിനായി നീക്കി വയ്ക്കും. എല്ലാ നിലയിലും ടോയ്ലറ്റ് സംവിധാനം ഉണ്ടായിരിക്കും. വാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. പുഷ്‌ക്കലാദേവി, ജില്ലാ പഞ്ചായത്ത് അംഗം സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയകുമാര്‍, മറ്റു ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.
