ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ അഭിനന്ദിച്ച് മോൻസ് ജോസഫ് എംഎൽഎ. പൊതുജനാരോഗ്യ ബിൽ യാഥാർത്ഥ്യമാക്കിയതിനാണ് മന്ത്രിയെ മോൻസ് ജോസഫ് അഭിനന്ദിച്ചത്. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ സുപ്രധാനമായ ചുവടുവയ്പ്പാണ് പൊതുജനാരോഗ്യ ബിൽ. തന്റെയും മറ്റ് സെലക്ട് കമ്മിറ്റി അംഗങ്ങളുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് ബിൽ യാഥാർത്ഥ്യമാക്കിയതിൽ ഏറെ സന്തോഷമുണ്ടെന്ന് മോൻസ് ജോസഫ് പറഞ്ഞു. കോട്ടയം പാല മാർ സ്ലീവ മെഡിസിറ്റിയിലെ ആർത്രോസ്‌കോപ്പി സ്‌കിൽ ലാബിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയെ മോൻസ് ജോസഫ് അഭിനന്ദിച്ചത്.
