ആലപ്പുഴ: ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ടവരും ഒരു ലക്ഷം രൂപയിൽ അധികാരിക്കാത്ത വാർഷിക വരുമാനം ഉള്ളവരുമായി കളിമൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് തൊഴിൽ അഭിവൃദ്ധിപ്പെടുത്തുന്നിന് പിന്നാക്ക വിഭാഗ വികസന ധനസഹായം അനുവദിക്കും. അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫാറവും അനുബന്ധരേഖകളും സഹിതം സെപ്റ്റംബർ 29നകം മേഖല ഡപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുള-682030എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷാഫോറവും വിശദവിവരങ്ങളും www.bcdd.kerala.gov.in, വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0484-2429130.
