അരൂർ: സംസ്ഥാന പുനർ നിർമാണത്തിന് അരൂർ മണ്ഡലത്തിൽ നിന്നുലഭിച്ചത് 2,46,20,729 രൂപ. ജില്ലയിലെ ധനസമാഹരണത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രിമാരായ ജി. സുധാകരൻ, പി. തിലോത്തമൻ എന്നിവർ ചേർന്നാണ് തുക ഏറ്റുവാങ്ങിയത്. പൂച്ചാക്കൽ കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ തൈക്കാട്ടുശ്ശേരി ബ്ലോക്കിന് കീഴിലുള്ള അഞ്ചു പഞ്ചായത്തുകൾ നിന്ന് സമാഹരിച്ച 75,13,747 രൂപയും എരമല്ലുർ എം.കെ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പട്ടണക്കാട് ബ്ലോക്കിന് കീഴിലുള്ള അഞ്ചു പഞ്ചായത്തുകളിൽ നിന്നു സമാഹരിച്ച 17,10,6982 രൂപയും കൈമാറി. തൈക്കാട്ടുശ്ശേരി ബ്ലോക്കിന് കീഴിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളായ അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് 13,07,951 രൂപയും പാണാവള്ളി 22,26,200 രൂപയും, ചേന്നം പള്ളിപ്പുറം 18,21,080 രൂപയും,പെരുമ്പളം 55,001 രൂപയും, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് 51,2650 രൂപയും സംഭാവനയായി നൽകി.

പട്ടണക്കാട് ബ്ലോക്കിന് കീഴിലുള്ള അരൂർ ഗ്രാമപഞ്ചായത്ത് 84,96,500 രൂപയും,എഴുപുന്ന 22,29,880 രൂപയും കോടംതുരുത്ത് 81,5864 രൂപയും,കുത്തിയതോട് 11,70,020 രൂപയും തുറവൂർ ഗ്രാമപ്പഞ്ചായത്ത് 25,17,267 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചു നൽകി.പട്ടണക്കാട് ബ്ലോക്ക് 17,92,000 രൂപയാണ് മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ജില്ലയിലെ ഒരു ബ്‌ളോക് നൽകുന്ന ഏറ്റവും വലിയ വിഹിതമാണ് ഇത്.
അരൂർ പ്രദേശത്തെ വ്യവസായികൾ നേരത്തെതന്നെ ഒരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.
പൂച്ചാക്കലും എരമല്ലൂരും നടന്ന ധനസമാഹരണ യോഗങ്ങളിൽ അരൂർ എം. എൽ.എ. എ. എം.ആരിഫ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടറുടെ അധിക ചുമതലയുള്ള ഗ്രാമ വികസന കമ്മീഷണർ എൻ. പത്മകുമാർ ,. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ,തൈക്കാട്ടുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് നിർമ്മല ശെൽവരാജ്, വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രസിഡന്റ്, സെക്രട്ടിറിമാർ തുടങ്ങിയവർ ധനസമാഹരണത്തിൽ പങ്കെടുത്തു. എരമല്ലൂരിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലിമ ജോജോ,പട്ടണക്കാട് ബ്ലോക്ക് പ്രസിഡന്റ് മണി പ്രഭാകരൻ ,വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രസിഡന്റ്, സെക്രട്ടിറിമാർ തുടങ്ങിയവരും പങ്കെടുത്തു.