ആലുവ: പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ രേഖകള്‍ക്കായി ആലുവ നിയോജക മണ്ഡലത്തിലെ വില്ലേജുകള്‍ക്കായുള്ള അദാലത്ത് ഇന്നലെ നടന്നു. 336 പേര്‍ വിവിധ രേഖകളുടെ അടിസ്ഥാന വിവരങ്ങളടങ്ങിയ പകര്‍പ്പുകള്‍ സ്വന്തമാക്കി. 45 പേര്‍ക്ക് എസ് എസ് എല്‍ സി ബുക്കിന്റെ പകര്‍പ്പും 80 പേര്‍ക്ക് ആധാരങ്ങളുടെ പകര്‍പ്പും വിതരണം ചെയ്തു. വാഹന ലൈസന്‍സ് ആര്‍ സി ബുക്ക് എന്നീ രേഖകള്‍ 110 പേര്‍ക്ക് കൈമാറി. ആരോഗ്യ ഇന്‍ഷൂറന്‍സ് – അഞ്ച്, റേഷന്‍ കാര്‍ഡിന്റെ കോപ്പി – 48, ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ – അഞ്ച് എന്നിങ്ങനെയാണ് ഇന്നലെ വിതരണം ചെയ്ത രേഖകളുടെ എണ്ണം. അങ്കമാലി നിയോജക മണ്ഡലത്തിനു കീഴിലെ വില്ലേജുകള്‍ക്കുള്ള അദാലത്ത് ഇന്ന് (19.09.18) സി.എസ്.എ ഓഡിറ്റോറിയത്തില്‍ നടക്കും.