കൊച്ചി: പായിപ്ര ഗ്രാമപഞ്ചായത്തിലെ പായിപ്ര -ചെറുവട്ടൂര്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. റോഡിന്റെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും 2.26കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
പായിപ്ര-ചെറുവട്ടൂര്‍ റോഡിന്റെ നാല് കിലോമീറ്റര്‍ ഭാഗത്തെ റോഡിന് സംരക്ഷണ ഭിത്തിയും ഓടയും സൈഡ് കോണ്‍ഗ്രീറ്റിംങ്ങും നടത്തുന്നതിനും, പായിപ്ര കവലയിലെ വെള്ളകെട്ടിന് പരിഹാരം കാണുന്നതിനായി പായിപ്ര കവലയില്‍ നിന്നും 300-മീറ്റര്‍ നീളത്തില്‍ റോഡ് ഉയര്‍ത്തുന്നതിനും ബി.സി.നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിനുമാണ് തുക അനുവദിച്ചിരിക്കുന്നത്.
പായിപ്ര ഗ്രാമപഞ്ചായത്തിലെ അതിപുരാതനമായ റോഡുകളിലൊന്നായ പായിപ്ര-ചെറുവട്ടൂര്‍ റോഡ് പായിപ്ര ഗ്രാമപഞ്ചായത്തിനെയും, നെല്ലിക്കുഴി പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിഎം. ബിസി നിലവാരത്തില്‍ ടാര്‍ ചെയ്ത റോഡ് വെള്ളകെട്ടും മറ്റും മൂലം പല സ്ഥലങ്ങളിലും വന്‍കുഴികളാണ് രൂപപ്പെടിരുന്നത്. റോഡിന്റെ ഓടകളില്ലാത്ത ഭാഗങ്ങളില്‍ ഓടകള്‍ നിര്‍മിച്ചും, വെള്ളകെട്ടുള്ള ഭാഗങ്ങളില്‍ റോഡ് ഉയര്‍ത്തിയും ബിസി നിലവാരത്തില്‍ ടാര്‍ ചെയ്തുമാണ് റോഡ് നവീകരിക്കുന്നത്.