ആലപ്പുഴ: ഇലവുംതിട്ട ജങ്ഷനിൽ പ്രവർത്തിക്കുന്ന ഗവ. ഐ.ടി.ഐ (വനിത) മെഴുവേലിയിൽ ആരംഭിച്ച ഫാഷൻ ടെക്‌നോളജി (ഒരു വർഷം) ട്രേഡിൽ ഒഴിവ് ഉണ്ട്. താൽപര്യമുള്ള എസ്.എസ്.എൽ.സി പാസായ വനിതകൾ അഡ്മിഷൻ ഫീസ്, റ്റി.സി, ആധാർ, സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം സെപ്റ്റംബർ 28നകം ഗവ.ഐ.ടി.ഐ (വനിത) മെഴുവേലിയിൽ ഹാജരാകണം. പ്രവേശനം നേടുന്ന എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ലംപ്‌സംഗ്രാന്റും സ്റ്റൈപ്പന്റും, ജനറൽ വിഭാഗത്തിൽപ്പെടുന്ന പകുതി കുട്ടികൾക്ക് സ്റ്റൈപ്പന്റും ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0468-2259952.