ടൂറിസം വകുപ്പിന് കീഴില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2023-24 അധ്യയന വര്‍ഷത്തിലേക്ക് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ.സി അംഗീകൃത, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി ജൂലൈ അഞ്ച് വരെ നീട്ടി. വിശദ വിവരങ്ങള്‍ക്ക് www.fcikerala.org എന്ന വെബ്‌സെറ്റ് വഴിയോ 0495-2372131, 9745531608 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.