പീരുമേട് താലൂക്കിലെ കരടിക്കുഴി എല്‍.പി. സ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിനും ഒന്ന്, രണ്ട് ക്ലാസുകള്‍ക്കും ജൂലൈ 8 വരെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു. കനത്തമഴയെ തുടര്‍ന്ന് സ്‌കൂളിലെ ഒരു കെട്ടിടത്തോട് ചേര്‍ന്ന സംരക്ഷണഭിത്തി ഇടിഞ്ഞു പോയിരുന്നു. സ്‌കൂള്‍ കെട്ടിടത്തിന് അപകടഭീഷണി നിലനില്‍ക്കുന്ന സാഹചര്യം ഉപവിദ്യാഭ്യാസ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.