ബി.എസ്.സി നഴ്സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് ഗവണ്മെന്റ്/സ്വാശ്രയ കോളേജുകളില്‍ ഒഴിവുള്ള എസ്.സി/എസ്.ടി ക്വാട്ടാ സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് എല്‍.ബി.എസ് ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ സെപ്റ്റംബര്‍ 28ന് രാവിലെ 10 മണി മുതല്‍ നടത്തും. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഈ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് പങ്കെടുക്കാം. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ അന്നുതന്നെ ഫീസ് അടച്ച് അതത് കോളേജുകളില്‍ സെപ്റ്റംബര്‍ 29ന് പ്രവേശനം നേടണം. ഒഴിവുള്ള കോളേജ്/സീറ്റ് വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ www.lbscentre.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0471 2560361, 2560362, 2560363, 2560364, 2560365.
