വയനാട് എടവക ഗ്രാമപഞ്ചായത്തില്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 2019 -20 വര്‍ഷത്തെ സമഗ്ര വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. 2018-19 ലെ പദ്ധതി പുരോഗതിയും പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. യോഗം എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നജുമുദ്ദീന്‍ മൂഡമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ടി. ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജില്‍സണ്‍ തൂപ്പുംകര 2019-20 വര്‍ഷത്തെ ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.
പഞ്ചായത്ത്, ബ്ലോക്ക് അംഗങ്ങള്‍, പഞ്ചായത്ത് വികസന സമിതി അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, അങ്കണ്‍വാടി വര്‍ക്കര്‍മാര്‍, എസ്.സി, എസ്.ടി പ്രമോര്‍ട്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സ്ഥിരം സമിതി അദ്ധ്യക്ഷ ആഷ മെജോ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രിയ വീരേന്ദ്രകുമാര്‍, ആമിന അവറാന്‍, ബ്ലോക്ക് മെമ്പര്‍ വത്സന്‍, മനു ജി. കുഴിവേലില്‍, ഇ.കെ ബാലകൃഷ്ണന്‍, വി.കെ രുഗ്മിണി തുടങ്ങിയവര്‍ സംസാരിച്ചു.