കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ ഇലക്ഷന്‍  ഡിസംബര്‍ ഒമ്പതിന് നടക്കും. നാമ നിര്‍ദ്ദേശ പട്ടിക ഒക്‌ടോബര്‍ ഒന്നു മുതല്‍ അഞ്ചു വരെ നല്‍കാം. നാമ നിര്‍ദ്ദേശ പട്ടികയുടെ സൂക്ഷ്മ പരിശോധന ആറിന് ഉച്ചക്ക് 12 മണി വരെ നടക്കും. നാമ നിര്‍ദ്ദേശ പട്ടിക എട്ടിന് ഉച്ചക്ക് 12 മണി വരെ പിന്‍വലിക്കാം. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക എട്ടിന് വൈകിട്ട് 5 ന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിന് രാവിലെ 8 മണി മുതല്‍ വൈകുന്നേരം 4 മണി വരെ നടക്കും.