കുവൈറ്റിലേക്കുളള വിസാസ്റ്റാമ്പിങ് (സന്ദര്‍ശക വിസ ഒഴികെ) സൗകര്യം നോര്‍ക്ക റൂട്ട്‌സിന്റെ റീജിയണില്‍ ഓഫീസുകളില്‍ ആരംഭിച്ചു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്  റീജിയണല്‍ ഓഫീസുകളില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെയുളള ദിവസങ്ങളില്‍  സേവനം ലഭ്യമാകും.
അറ്റസ്റ്റേഷന്‍, വിസ സ്റ്റാമ്പിങ് ജോലികള്‍ക്ക് പുറമെ കുവൈറ്റിലെ ഗാര്‍ഹിക മേഖലയില്‍ ലഭ്യമായ തൊഴിലവസരങ്ങളിലേക്ക് താല്പര്യമുള്ള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും നിയമപരവുമായ ജോലി നേടുന്നതിനുളള അവസരം നോര്‍ക്ക റൂട്ട്‌സില്‍ ലഭ്യമാണ്.
  ഗാര്‍ഹിക ജോലിക്കായി ഇതിനകം 11 ഉദ്യോഗാര്‍ത്ഥികളെ സുരക്ഷിതമായി നോര്‍ക്ക റൂട്ട്‌സ് വഴി കുവൈറ്റില്‍ എത്തിച്ചു. 23 പേരെ കൂടി ഈ മാസം അയയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.net സൈറ്റ് സന്ദര്‍ശിക്കുക.