കേന്ദ്ര സര്‍ക്കാരിന്റെ മാനവവിഭവ വികസന മന്ത്രാലയം നല്‍കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് 2017-18 അദ്ധ്യയന വര്‍ഷം ഓണ്‍ലൈനില്‍ അപേക്ഷിച്ച് ( ഫ്രഷ്, പുതുക്കല്‍ ഉള്‍പ്പെടെ) അര്‍ഹത നേടിയ ഏതാനും വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുക ബാങ്ക് സാധൂകരണ പരാജയം മൂലം അക്കൗണ്ടില്‍ ക്രഡിറ്റ് ആയിട്ടില്ല. വിദ്യാര്‍ത്ഥികള്‍ ബാങ്ക് വിവരങ്ങള്‍, തിരിച്ചറിയല്‍ രേഖ, ക്യാന്‍സല്‍ ചെയ്ത ചെക്ക്/ പാസ്സ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ഒക്‌ടോബര്‍ 15ന് മുന്‍പ് csss201718@gmail.com ലേക്ക് നിശ്ചിത ഫോര്‍മാറ്റില്‍ അയക്കണം. നിശ്ചിത തിയതിക്കകം അപ്‌ലോഡ് ചെയ്തില്ലെങ്കില്‍ സ്‌കോളര്‍ഷിപ്പ് തുക നഷ്ടമാകും. തുടര്‍ന്ന് പുതുക്കല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല. രേഖകള്‍ സമര്‍പ്പിക്കേണ്ട വിദ്യാര്‍ത്ഥികളുടെ പേര് ഉള്‍പ്പെടെയുളള വിശദവിവരം www.dcescholarship.kerala.gov. in എന്ന സൈറ്റില്‍ ലഭിക്കും. ഒക്‌ടോബര്‍ 15ന് ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാവില്ല.
