ടി.എന്‍.സീമ ഉദ്ഘാടനം ചെയ്തു
മാലിന്യത്തില്‍ നിന്നും നിത്യമുക്തി എന്ന ലക്ഷ്യത്തോടെ വലിയ പറമ്പ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഹരിതപാഠം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോഡിനേറ്റര്‍ ടി.എന്‍.സീമ നിര്‍വ്വഹിച്ചു. ഹരിത പാഠത്തിലൂടെ വലിയപറമ്പക്ക് സ്വന്തമായ സവിശേഷത ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നും മാലിന്യത്തില്‍ നിന്ന് ശാശ്വത മോചനം യാഥാര്‍ത്ഥ്യമാക്കാന്‍ ഹരിത കര്‍മ്മസേനക്ക് കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും ടി.എന്‍.സീമ പറഞ്ഞു.
ഹരിത കര്‍മ്മ സേനക്ക് കീഴിലുള്ള രണ്ട് സംരംഭങ്ങള്‍ മുഖേന എല്ലാ വാര്‍ഡുകളിലേയും വീടുകളില്‍ ഇനി ചടങ്ങുകളില്‍ ഹരിത പെരുമാറ്റ ചട്ടം നടപ്പാക്കും. ഇതിന്റെ ഭാഗമായി 3500 സ്റ്റീല്‍ ഗ്ലാസ്, പ്ലേറ്റ് എന്നിവ ഹരിത കര്‍മ്മ സേനക്ക് കൈമാറി. പ്ലാസ്റ്റിക് കൊണ്ടുപോകുന്നതിനുള്ള ട്രോളി, മഴക്കോട്ട് എന്നിവയും ചടങ്ങില്‍ കൈമാറി.
വലിയ പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവന് അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.അനില്‍കുമാര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഖാദര്‍ പാണ്ട്യാല, കെ.മനോഹരന്, ഇ.കെ.മല്ലിക, ഭരണസമിതി അംഗങ്ങളായ സി.ദേവരാജന്‍, പി.കെ.സുമതി, കെ.അജിത, വി.മധു, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി.കെ.കരുണാകരന് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ശ്യാമള സ്വാഗതവും വി.ഇ.ഒ.സുകേഷ് നന്ദിയും പറഞ്ഞു.