ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

സമഗ്ര ശിക്ഷ കേരള, വയനാട് ജില്ലയില്‍ മാനന്തവാടി ബി.ആര്‍.സിയില്‍ ഒഴിവുള്ള ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി ആഗസ്റ്റ് 7 നകം ജില്ലാ ഓഫീസില്‍ അപേക്ഷ നല്‍കണം. കൂടിക്കാഴ്ച ആഗസ്റ്റ് 8 ന് രാവിലെ 11 ന് കല്‍പ്പറ്റ ജില്ലാ പ്രോജക്ട് ഓഫീസില്‍ നടക്കും. ഫോണ്‍: 04936 203338.

അധ്യാപക നിയമനം

വൈത്തിരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി ഇക്കണോമിക്‌സ് (ജൂനിയര്‍) തസ്തികയില്‍ താത്കാലിക അധ്യാപക നിയമനം നടത്തുന്നു. ആഗസ്റ്റ് 3 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഫോണ്‍: 9633920245.

ഡോക്ടര്‍ നിയമനം

വരദൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. യോഗ്യത എം.ബി.ബി.എസ്/ ടി.സി.എം.സി രജിസ്‌ട്രേഷന്‍. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, അധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സല്‍, ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ എന്നിവയുമായി ആഗസ്റ്റ് 8 ന് രാവിലെ 10 ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ എത്തിച്ചേരണം. ഫോണ്‍: 04936 289166.