മാലിന്യ സംസ്‌കരണത്തില്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് മികച്ച മാതൃകയാണെന്ന് നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ടി.എന്‍.സീമ പറഞ്ഞു. ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ മികച്ച രീതിയിലാണ് നടക്കുന്നതെന്നും പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ നട്ടുവളര്‍ത്തിയ പച്ചത്തുരുത്തുകള്‍ അത് സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

പഞ്ചായത്തിലെ 210 ഗുണഭോക്താക്കള്‍ക്കുള്ള ബൊക്കാഷി ബക്കറ്റ് വിതരണം, ഹരിത കര്‍മ്മ സേനയ്ക്ക് റെയിന്‍ കോട്ട്, തിരിച്ചറിയല്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവയുടെ വിതരണോദ്ഘാടനം ടി.എന്‍.സീമ നിര്‍വഹിച്ചു.

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ അദ്ധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ്മപദ്ധതി അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ടി.പി.സുധാകരന്‍, പ്രോഗ്രാം ഓഫീസര്‍ ബി.മനോജ്, ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.എം.ആനന്ദവല്ലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എ.കെ.ഹാഷിം, ശംസുദ്ധീന്‍ ആയിറ്റി, എം.സൗദ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.ചന്ദ്രമതി, വാര്‍ഡ് മെമ്പര്‍മാരായ കെ.വി.കാര്‍ത്യായനി, ഇ.ശശിധരന്‍, ദിലീപ് കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മാലതി, നവകേരളം കര്‍മ്മപദ്ധതി റിസോഴ്‌സ് പേഴ്സണ്‍ പി.വി.ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.വല്‍സന്‍ സ്വാഗതവും വി.ഇ.ഒ എസ്.കെ.പ്രസൂണ്‍ നന്ദിയും പറഞ്ഞു.