ജില്ലാ പഞ്ചായത്തും കയ്യൂര്‍ – ചീമേനി ഗ്രാമ പഞ്ചായത്തും സംയുക്തമായി നാലിലാംകണ്ടത്ത് നടപ്പിലാക്കിയ ജൈവ വൈവിധ്യ പഠന കേന്ദ്രം നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ടി.എന്‍.സീമ ഉദ്ഘാടനം ചെയ്തു. ജീവന്റെ അടിസ്ഥാനമാണ് പച്ചത്തുരുത്തെന്നും കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വൈവിധ്യമുള്ള പച്ചതുരുത്തുകള്‍ സംരക്ഷിക്കപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.

ഏകോപനത്തിന്റെയും സംയോജനത്തിന്റെയും മികച്ച മാതൃകയാണ് നാലിലാംകണ്ടം ജൈവ വൈവിധ്യ പഠന കേന്ദ്രം. രണ്ടാം ഘട്ടം കൂടി പൂര്‍ത്തിയാക്കിയാല്‍ ശ്രദ്ധേയമായ പദ്ധതിയാക്കി മാറ്റാന്‍ കഴിയുമെന്നും ടി.എന്‍.സീമ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ബി.എസ്.അനുരാധ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ശകുന്തള, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ശാന്ത, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞിരാമന്‍, നവകേരള കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ ഹരിത കേരളം മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ടി.പി.സുധാകരന്‍, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ശശിധരന്‍, പി.ടി.എ പ്രസിഡണ്ട് വി.സന്തോഷ് കുമാര്‍, പ്രധാനാധ്യാപിക കെ.സുമതി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവ് നന്ദിയും പറഞ്ഞു.