ആലപ്പുഴ: ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ജില്ല സംഘാടക സമതി യു.പി. സ്‌കൂൾ, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ചിത്രരചന മത്സരം ഒക്‌ടോബർ എട്ടിന് രാവിലെ 10ന് തുമ്പോളി സെന്റ് തോമസ് ഹൈസ്‌കൂളിൽ നടത്തും. എണ്ണച്ചായം, പെൻസിൽ എന്നിവ ചിത്രരചനയ്ക്കുപയോഗിക്കാം. ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ടതായിരിക്കും ചിത്രരചന വിഷയം. മത്സരത്തിൽ പങ്കെടുക്കുന്നവർ സ്‌കൂൾ തിരിച്ചറിയൽ കാർഡോ അധികൃതരുടെ കത്തോ കരുതണം. വരയ്ക്കാനുള്ള പേപ്പർ സംഘാടകർ നൽകും. താല്പര്യമുള്ളവർ ഒക്‌ടോബർ ആറിനകം 9446618267 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം.