ആലപ്പുഴ: വന്യജീവി വാരാചരണത്തിന്റെ ഭാഗമായി ഒക്‌ടോബർ അഞ്ചിന് രാവിലെ ഒമ്പതു മുതൽ ലീയോ തേർട്ടീന്ത് സ്‌കൂൾ ഓഡിറ്റോറിയത്തിൽ കേരളത്തിന്റെ അതിജീവനം: വനവും വന്യജീവികളും എന്ന വിഷയത്തിൽ വിദ്യാർഥികൾക്കായി ശില്പശാല സംഘടിപ്പിക്കുന്നു. സ്‌കൂൾ-കോളജ് (ഹയർ സെക്കൻഡറി മുതൽ) കേരളത്തിന്റെ അതിജീവനം: വനവും വന്യജീവികളും എന്ന വിഷയത്തിൽ പോസ്റ്റർ പ്രദർശനം നടത്തും. സ്‌കൂൾ-കോളജ് മുഖാന്തിരം എ2 സൈസ് പേപ്പറിൽ പോസ്റ്റർ തയ്യാറാക്കി അഞ്ചിന് ലീയോ തേർട്ടീന്ത് സ്‌കൂൾ ഓഡിറ്റോറിയത്തിൽ എത്തിക്കണം. ഫോൺ: 8281004595, 9656135555