ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയായ അഡിഷണൽ സ്‌കിൽ അക്ക്വിസിഷൻ പ്രോഗ്രാം (അസാപ്), ആലപ്പുഴ ജില്ലയിൽ പ്രോഗ്രാം എക്‌സിക്യൂട്ടീവ് /എംബിഎ ഇന്റ്‌റെർൺസിന്റെ ഒരു വർഷ ഇന്റേൺഷിപ്പിനു എംബിഎ കഴിഞ്ഞവരെ തെരഞ്ഞെടുക്കും.

കഴിഞ്ഞ മൂന്ന് വർഷത്തിനുളിൽ ( 2015 സെപ്റ്റംബർ മുതൽ 2018 സെപ്റ്റംബർ വരെ) എംബിഎ റെഗുലർ സമ്പ്രദായത്തിൽ 60 ശതമാനം മാർക്കോടെ ജയിച്ചവർക്കും അവസാന വർഷ ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് മുൻ സെമെസ്റ്ററുകളിലിൽ 60 ശതമാനം മാർക്കുമുണ്ടെങ്കിൽ അപേക്ഷിക്കാം (മൂന്നാം സെമസ്റ്റർ വരെയുള്ള മാർക്ക് ലിസ്റ്റുകൾ കൈവശം ഉണ്ടായിരിക്കേണ്ടതാണ്). തെരെഞ്ഞെടുക്കപ്പെടുന്നവർക്കു പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും.

താല്പര്യമുള്ളവർ ഒക്ടോബർ പത്തിന് രാവിലെ 10ന് പത്താം ക്ലാസ്സു മുതൽ എംബിഎ വരെയുള്ള മാർക്ലിസ്റ്റുകളും, കോഴ്‌സ് കംപ്ലീഷൻ സർട്ടിഫിക്കറ്റുകളും,ബയോ ഡാറ്റയും, തിരിച്ചറിയൽ രേഖകളുടെയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും അറ്റെസ്റ്റഡ് കോപ്പികളുമായി രണ്ടു പാസ്‌പോർട്ട് സൈസ് ഫോട്ടോയോടൊപ്പം കഞ്ഞിക്കുഴി എസ് എൽ പുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അസാപിന്റെ ജില്ലാ ഓഫീസിൽ ഇന്റർവ്യൂവിനായി എത്തണം. വിശദ വിവരങ്ങൾക്ക് ബന്ധപെടുക: 7356202616, 9074825785.