ആലപ്പുഴ: നവംബറിൽ നടക്കുന്ന 108-ാമത് അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് അപ്രന്റീസ് ട്രെയിനികളിൽ നിന്ന് നിശ്ചിത ഫോമിൽ അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ഒക്‌ടോബർ 15 വരെ അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കുന്നവർക്ക് അപേക്ഷിക്കാം. 0230-ലേബർ ആൻഡ് എംപ്ലോയ്മെന്റ്-00-800-അദർ റസീപ്റ്റ്സ്-88-അദർ ഐറ്റംസ് എന്ന ശീർഷകത്തിൽ പരീക്ഷാഫീസ് ട്രഷറിയിൽ ചെലാൻ അടച്ച് ഒറിജിനൽ രസീത് അപേക്ഷയോടൊപ്പം സമർപ്പിക്കണം. ആദ്യമായി പരീക്ഷ എഴുതുന്നവർ 105 രൂപയും മുമ്പ് എഴുതി തോറ്റവർ 160 രൂപയും ഫീസടയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ ഒമ്പത്. 55 രൂപ പിഴ സഹിതം സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 12. വിശദവിവരത്തിന് സിവിൽസ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ആർ.ഐ. സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 0477-2230124.
