ആലപ്പുഴ: പ്രളയം ബാധിച്ച ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ സമാഹരിച്ചു നൽകുന്നതിനുള്ള ‘ഒരു വീട്ടിൽ നിന്ന് ഒരു പുസ്തകം’ജില്ലാതല പദ്ധതിയുടെ നടത്തിപ്പിനായുള്ള ബ്ലോക്ക് തല സംഘാടകസമിതി രൂപീകരണത്തിന് തുടക്കമായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ സംഘാടക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ് രജനി ജയദേവിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്നു. നിർദ്ദേശിക്കപ്പെട്ട സമയപരിധിക്കുള്ളിൽ പരമാവധി പുസ്തകങ്ങൾ വീടുകളിൽനിന്നും സഹൃദയരിൽ നിന്നും ശേഖരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ രക്ഷാധികാരിയായ ജില്ലാതല സംഘാടക സമിതിക്ക് നൽകാൻ യോഗം തീരുമാനിച്ചു. പദ്ധതിയുടെ ഉപസമിതി അധ്യക്ഷൻ ചുനക്കര ജനാർദ്ദനൻ നായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡ് എം. യു. വിമലൻ, താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡ് വി. ഗീത, ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡ് വി. വാസുദേവൻ, ഇൻഫർമേഷൻ ഓഫീസിലെ അസിസ്റ്റൻറ് എഡിറ്റർ കെ. എസ്. സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ് രജനി ജയദേവ് അധ്യക്ഷയും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രമ ഉണ്ണികൃഷ്ണൻ കൺവീനറും ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. സുമ, വിശ്വൻ പടനിലം, പഞ്ചായത്ത് പ്രസിഡുമാരായ ശാന്ത ഗോപാലകൃഷ്ണൻ, അശോകൻ നായർ, ഓമന വിജയൻ, വി വാസുദേവൻ, വി.ഗീത, ജി. മുരളി, സി ഡി എസ് അധ്യക്ഷന്മാർ, ഗ്രന്ഥശാലാസംഘം താലൂക്ക് പ്രസിഡ,് സെക്രട്ടറി എന്നിവർ അംഗങ്ങളായ സംഘാടകസമിതിയും രൂപവത്കരിച്ചു.
