സംസ്ഥാനത്തെ പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികളായ പിന്നാക്ക സമുദായത്തിലുള്ളവര്‍ക്ക് (ഒ.ബി.സി) തൊഴില്‍ നവീകരണത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് 25,000 രൂപ വരെ ധനസഹായം നല്‍കുന്ന പദ്ധതിക്ക് ഗ്രാമ പഞ്ചായത്തുകളില്‍ അപേക്ഷ നല്‍കാം. അവസാന തിയതി ഒക്‌ടോബര്‍ 20. അപേക്ഷ ഫോമിന്റെ മാതൃകയും നോട്ടിഫിക്കേഷനും www.bcdd.kerala.gov.in ല്‍ ലഭിക്കും.