ആലപ്പുഴ: ലോക ബഹിരാകാശ വാരാഘോഷങ്ങളുടെ ഭാഗമായി മാവേലിക്കരയിൽ ഐ.എസ്.ആർ.ഒ അഖില കേരള ചിത്രരചനാ മത്സരം നടത്തി. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. മാവേലിക്കര രാജാരവിവർമ്മ ഫൈൻ ആർട്സ് കോളേജിൽ നടന്ന ചിത്ര രചനാ മത്സരം ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ അഭിലാഷ് നാരായണൻ അധ്യക്ഷത വഹിച്ചു.
മാനവ ബഹിരാകാശ യാത്ര എന്ന വിഷയത്തിൽ നടന്ന ചിത്രരചനാ മത്സരത്തിൽ യു.പി വിഭാഗത്തിൽ എസ്.ഡി.വി.എച്ച്.എസ് ആലപ്പുഴയിലെ ഭാമിനി ലക്ഷ്മി ഒന്നാം സ്ഥാനവും ഭാരതീയ വിദ്യാ വിഹാർ ഡി.ആർ.ഇസഡ്.എച്ച്.എസിലെ സുൽഫ റജി രണ്ടാം സ്ഥാനവും വിദ്യോദയ എറണാകുളത്തെ ഗാഥാ ഗോപകുമാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എച്ച്.എസ്.വിഭാഗത്തിൽ ചെട്ടികുളങ്ങര എച്ച്.എസിലെ നിർമ്മൽ.യു ഒന്നാം സ്ഥാനവും, കോട്ടയം ക്രോസ് റോഡ്സ് സ്കൂളിലെ ഗൗതം ഹരി രണ്ടാം സ്ഥാനവും ആലപ്പുഴ ഇ.എം.സി.എസ് ലിയോ തെർട്ടീൻത് സ്കൂളിലെ നസ്ലിൻ സലീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ശാസ്ത്രജ്ഞരായ രഞ്ചു ചന്ദ്രൻ, വകുപ്പ് മേധാവി പ്രൊഫ.വി.രഞ്ജിത്ത് കുമാർ എന്നിവർ പങ്കെടുത്തു. സമാപന യോഗത്തിൽ ഐ.എസ്.ആർ.ഒ ഡെപ്യൂട്ടി മാനേജർ ആർ.സുന്ദരേശൻ, എം.കെ.ബിനോദ് എന്നിവർ വിജയികൾക്ക് സമ്മാനം നൽകി. ടിി.ആർ.ശ്രീജിത്ത്, എസ്.സുകേശ്, ശ്രീലേഖ വിക്രം, ആർ.എസ്.സൂരജ് എന്നിവർ സംസാരിച്ചു.
