ആലപ്പുഴ: ഹരിപ്പാട് നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. വിവിധ സ്ഥലങ്ങളിലായി ഒൻപത് നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചത്. ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ സജ്ജീകരിച്ചിരിക്കുന്ന സ്‌ക്രീനിൽ ദൃശ്യങ്ങൾ കാണാൻ സാധിക്കും. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങൾ, ഗതാഗത നിയമ ലംഘനം, അനധികൃത പാർക്കിംഗ്, ക്രിമിനൽ കുറ്റ കൃത്യങ്ങൾ എന്നിവ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. നഗരസഭ എട്ട് ലക്ഷം രൂപ ചിലവഴിച്ചാണ് ക്യാമറകൾ സ്ഥാപിച്ചത്. കെൽട്രോൺ കമ്പനിയാണ് ഇവ സ്ഥാപിച്ചത്.