ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കുന്നു. എം.ബി.ബി.എസ് യോഗ്യതയുള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം. വിരമിച്ചവർക്കും അപേക്ഷിക്കാം. വേതനം 41,000 രൂപ. വെള്ളപേപ്പറിൽ അപേക്ഷ എഴുതി അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്‌ടോബർ12ന് രാവിലെ 11ന് സൂപ്രണ്ട് ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0477-2253324.