അടുത്ത വര്‍ഷത്തെ (2019) സര്‍ക്കാര്‍ ഡയറിയുടെ കരട് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kerala.gov.in ലും പൊതുഭരണവകുപ്പിന്റെ വെബ്സൈറ്റായ www.gad.kerala.gov.in ലും പ്രസിദ്ധീകരിച്ചു. വിവിധ വകുപ്പുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കരട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡയറിയിലെ വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തി മാറ്റങ്ങളോ തിരുത്തലുകളോ ഉണ്ടെങ്കില്‍ അവ ഒക്ടോബര്‍ പതിനേഴിനകം keralagovernmentdiary@gmail. com എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളുടെയും ഓഫീസുകളുടെയും മേലധികാരികളോട് പൊതുഭരണവകുപ്പ് അറിയിച്ചു.
