പന്മന ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്ക് സുരക്ഷാഉപകരണങ്ങള്‍ നല്കി. കോര്‍പ്പസ് ഫണ്ടില്‍ നിന്നും 50000 രൂപ വിനിയോഗിച്ചാണ് റെയിന്‍ കോട്ട്, ഗ്ലൗസ്, തൊപ്പി എന്നിവ നല്‍കിയത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം ഷെമി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണന് അധ്യക്ഷനായി.
