പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഭക്ഷ്യപോഷകാഹാര സുരക്ഷാപദ്ധതിയുടെ ഭാഗമായി മടംകുന്ന് ആദിവാസി ഊരില്‍ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തി. ഗവേഷണ നിലയവും ദേശീയ ഗ്രാമീണ ആരോഗ്യമിഷനും സംയുക്തമായാണ് പരിപാടി നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. വാര്‍ഡ് അംഗം ഷീജ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. കാവ്യ വേണുഗോപാല്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. എം.എസ്.എസ്.ആര്‍.എഫിലെ സയന്റിസ്റ്റ് ജോസഫ് ജോണ്‍ കുടിവെള്ളത്തിന്റെ ഗുണത കണക്കാക്കാനുള്ള ലളിതമാര്‍ഗ്ഗങ്ങള്‍ ഊരുനിവാസികള്‍ക്ക് പരിചയപ്പെടുത്തി.