കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മൂന്ന് വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന വായനോത്സവത്തിന്റെ ജില്ലാതലമത്സരം തട്ടാമല സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടത്തും. ഒക്ടോബര്‍ 29 ന് ഉച്ചയ്ക്ക് 1.15ന് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പി എം മുബാറഖ് പാഷ ഉദ്ഘാടനം ചെയ്യും.
താലൂക്ക് തലത്തിലെ ആദ്യ 10 സ്ഥാനക്കാര്‍ വീതമുള്ളതാണ് മത്സരാര്‍ഥികള്‍. മത്സരാര്‍ഥികള്‍ക്കുള്ള ഹാള്‍ ടിക്കറ്റ് അയച്ച് നല്‍കിയിട്ടുണ്ട്. ഹാള്‍ടിക്കറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ സ്കൂളിലെ പ്രധാന അധ്യാപകനില്‍ നിന്നും മുതിര്‍ന്നവര്‍ ഗ്രന്ഥശാല സെക്രട്ടറി പക്കല്‍ നിന്നും സാക്ഷ്യപത്രം ഹാജരാക്കി മത്സരത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രതിനിധികള്‍ അറിയിച്ചു.