ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വേങ്ങൂർ ഗ്രാമപഞ്ചായത്തിന്റെയും ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്ത്രീകൾക്കായി ഷീ ഹെൽത്ത് ക്യാമ്പയിൻ സംഘടിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി സ്ത്രീകൾക്കായി രോഗനിർണ്ണയ ക്യാമ്പും ചികിത്സയും ഒരുക്കി, മരുന്നുകളും ലഭ്യമാക്കി. തുടര്‍ചികിത്സ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികള്‍ വഴിയോ ആശുപത്രികൾ വഴിയോ തേടാം. ഗുഡ് ഹെൽത്ത് പ്രാക്ടീസിനെ സംബന്ധിച്ചും മറ്റ് വിവിധ വിഷയങ്ങളെക്കുറിച്ചും ബോധവൽക്കരണ ക്ലാസുകളും നൽകി. വേങ്ങൂർ ആയുഷ് ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ശ്രീദേവി, കൂവപ്പടി മെഡിക്കൽ ഓഫീസർ വർഗീസ് പോൾ, മുടക്കുഴ മെഡിക്കൽ ഓഫീസർ വസീദ മുസീം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

വേങ്ങൂർ പഞ്ചായത്ത് എം.എം ഐസക്ക് സ്മാരക ഹാളിൽ വച്ച് നടന്ന പരിപാടി
പഞ്ചായത്ത് പ്രസിഡൻറ് ശില്പ സുധീഷ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.സി കൃഷ്ണൻകുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, പഞ്ചായത്ത് സെക്രട്ടറി അഫ്സൽ രാജ്, പഞ്ചായത്ത് അംഗങ്ങളായ ആൻസി ജോബി, ശോഭന വിജയകുമാർ, പി.വി പീറ്റർ, ജിനു ബിജു, കെ.എസ് ശശികല, വിനു സാഗർ, സി.ഡി.എസ് ചെയർപേഴ്സൺ പ്രമീള സന്തോഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.