ചവറ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍ക്ക് ഇലക്ട്രിക് വെയ്റ്റിങ് മെഷീനും കുക്കറും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് 2023-24 പദ്ധതി പ്രകാരം പ്ലാന്‍ ഫണ്ടായ രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് 40 കുക്കറും 40 വെയ്റ്റിങ് മെഷീനും വാങ്ങി നല്‍കിയത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍ നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഇ റഷീദ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജയലക്ഷ്മി, സ്ഥിരം സമിതി അംഗം ആന്‍സി ജോര്‍ജ്, ജനപ്രതിനിധികള്‍ അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
