സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണത്തിനായി നടത്തുന്ന കനിവോടെ കൊല്ലം പരിപാടിയിലേക്ക് ജനപങ്കാളിത്തം ഏറുന്നു. ജില്ലാ ഓഡിറ്റോറിയം ഓണേഴ്സ് അസോസിയേഷന് 12,40,000 രൂപയാണ് സംഭാവനയായി നല്‍കിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുകയുടെ ചെക്ക് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്ക് അസോയിയേഷന് പ്രസിഡന്റ് വൈ. തോമസ്, സെക്രട്ടറി വി. വിജയന്‍പിള്ള, ട്രഷറര്‍ എം. അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്ന് കലക്ട്രേറ്റില്‍ കൈമാറി.
മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, എം. നൗഷാദ് എം.എല്‍.എ, എന്‍.എസ്. സഹകരണ ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.