ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട് നെഹ്റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന അന്തര്‍ സംസ്ഥാന യുവജന വിനിമയ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥിസംഘം രാവിലെ 11ന് ഗവര്‍ണ്ണര്‍ പി. സദാശിവത്തെ സന്ദര്‍ശിച്ചു. രാജ്ഭവനിലെത്തിയ വിദ്യാര്‍ത്ഥിസംഘം ഗവര്‍ണ്ണറുമായി ആശയവിനിമയം നടത്തി. ഹിമാചല്‍പ്രദേശില്‍ നിന്നുളള 50, കേരളത്തില്‍ നിന്നുളള 47 വിദ്യാര്‍ത്ഥികളുമാണ് സംഘത്തിലുണ്ടായിരുന്നത്. ചടങ്ങില്‍ നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടര്‍ എസ്. സതീഷ് സ്വാഗതവും ജില്ലാ യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ കെ.കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു. ജില്ലാ യൂത്ത് കോ- ഓര്‍ഡിനേറ്റര്‍മാരായ എം.അനില്‍കുമാര്‍, ബി. അലി സാബ്രിന്, എസ്.ആര്. അഭയ് ശങ്കര്‍, സി. സനൂപ് എന്നിവര്‍ പങ്കെടുത്തു.

