തസ്തികകൾ

പുതുതായി പ്രവർത്തനം തുടങ്ങിയ നാല് പോലീസ് സ്റ്റേഷനുകളിലേക്ക് 49 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. മൊത്തം 174 തസ്തികകളാണ് അനുവദിച്ചത്. ബാക്കി തസ്തികകൾ പുനർവിന്യാസം വഴി നികത്തും.

2015-16 അധ്യയനവർഷം അനുവദിച്ച ഗവൺമെന്റ് ഹയർസെക്കന്റി സ്‌കൂളുകളിലേക്കും അധിക ബാച്ചുകളിലേക്കും മതിയായ എണ്ണം കുട്ടികൾ ഉളള 39 ഗവൺമെന്റ് ഹയർസെക്കന്റി സ്‌കൂളുകളിലേക്കുമായി 259 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

സർവ്വെ ചെയ്തിട്ടില്ലാത്ത ഭൂമിക്ക് കരം സ്വീകരിക്കാൻ നേരിടുന്ന തടസ്സം ഒഴിവാക്കുന്നതിന് 1961-ലെ കേരള ഭൂനികുതി ആക്ടിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചു. സർവ്വെ ചെയ്തിട്ടില്ലാത്ത ഭൂമിക്ക് കരം സ്വീകരിക്കാനുളള സമയപരിധി നിലവിലുളള നിയമവ്യവസ്ഥ പ്രകാരം 1975 ഡിസംബർ 31 ആണ്. പല വില്ലേജുകളിലും ഇതുവരെ സർവ്വെ പൂർത്തിയായിട്ടില്ല. അതിനാൽ ഭൂനികുതി സ്വീകരിക്കാൻ വില്ലേജ് ഓഫീസർമാർക്ക് കഴിയുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സമയപരിധി ഒഴിവാക്കുന്നതിനാണ് നിയമഭേദഗതി കൊണ്ടുവരുന്നത്.

2018 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലുണ്ടായ പ്രളയത്തിലും കാലവർഷക്കെടുതിയിലും ആധാരം നഷ്ടപ്പെട്ടവർക്ക് അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകുന്നതിന് മുദ്രവില, രജിസ്‌ട്രേഷൻ ഫീസ് എന്നിവ പുർണമായും ഒഴിവാക്കാൻ തീരുമാനിച്ചു. പ്രളയക്കെടുതിയിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് സർക്കാരോ സംഘടനകളോ വ്യക്തികളോ സൗജന്യമായി നൽകുന്ന ഭൂമിയുടെ രജിസ്‌ട്രേഷനാവശ്യമായ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ് എന്നിവയും ഒഴിവാക്കാൻ തീരുമാനിച്ചു.

2019-ലെ പൊതു അവധി ദിനങ്ങളുടെ പട്ടിക അംഗീകരിച്ചു.