ആലപ്പുഴ:കുട്ടനാട്ടിൽ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിന്റെയും പ്രളയ കെടുതിയുടെയും പശ്ചാത്തലത്തിൽ പുഞ്ചകൃഷി ഇറക്കുന്നത് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം ഒക്ടോബർ 20ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ അറിയിച്ചു.
കൃഷി വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.