കെഎംഎംഎല്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ചവറ നിയോജകമണ്ഡലത്തിലെ നവകേരളസദസ്സില്‍ മുഖ്യമന്ത്രിക്ക് സ്‌നേഹ സമ്മാനം നല്‍കി കുഞ്ഞ് അര്‍ജുന്‍. മെറ്റല്‍ എന്‍ഗ്രേവിംഗ് വിദ്യയിലൂടെ   വരച്ച മുഖ്യമന്ത്രിയുടെ ചിത്രമാണ് സമ്മാനിച്ചത്. ചവറ സ്വദേശികളായ അനൂപ്-അജന്ത ദമ്പതികളുടെ മകനായ അര്‍ജുന്‍ ശങ്കരമംഗലം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ പര്യടനംനടത്തുന്ന ബസിന്റെ ചെറുമാതൃകയാണ് പടിഞ്ഞാറെകല്ലട സ്വദേശിയായ രഞ്ജിത്ത് സമ്മാനിച്ചത്.  ഫോംഷീറ്റ് ഉപയോഗിച്ച് ഒരാഴ്ച മാത്രമെടുത്തായിരുന്നു കലാവിരുത്.