2023 വർഷത്തെ വയർമാൻ എഴുത്ത് പരീക്ഷയ്ക്കായി “സംരക്ഷ” സോഫ്റ്റ്‌വെയർ വഴി ഓൺലൈൻ ആയി സ്വീകരിച്ച അപേക്ഷകളിൽ ന്യൂനത പരിഹരിച്ച് വീണ്ടും സമർപ്പിക്കുന്നതിനായുള്ള സമയ പരിധി 2024 ജനുവരി മൂന്ന്  വൈകുന്നേരം അഞ്ച് മണി വരെ നീട്ടിയിരിക്കുന്നു.

ഓൺലൈൻ വഴി അപേക്ഷ സ്വീകരിച്ച് ആദ്യം നടത്തുന്ന എഴുത്ത് പരീക്ഷ ആയതിനാൽ പരീക്ഷാർഥികളിൽ പലർക്കും ന്യൂനത പരിഹരിച്ച് അപേക്ഷ യഥാസമയം അപ്‌ലോഡ്‌ ചെയ്യാൻ സാധിക്കാതെ വന്നതിന്റെ അടിസ്ഥാനത്തിലാണ് തീയതി നീട്ടി നൽകിയിട്ടുള്ളത്. ന്യൂനതകൾ കൃത്യമായി പരിഹരിക്കാതെ അപ്‌ലോഡ്‌ ചെയ്യുന്ന അപേക്ഷകളും, അനുവദിച്ച സമയപരിധി കഴിഞ്ഞു ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.