ലോഗോ പ്രകാശനം ചെയ്തു
നാദാപുരം ഫെസ്റ്റിന്റെ ലോഗോ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് പ്രകാശനം ചെയ്തു. നാദാപുരം ഗ്രാമപ്പഞ്ചായത്ത് ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണാർഥമാണ് ഫെസ്റ്റ് നടത്തുന്നത്. ജനുവരി 12 മുതൽ 26 വരെ കല്ലാച്ചിയിലെ വിവിധ സ്ഥലങ്ങളിലായാണ് ഫെസ്റ്റ് നടക്കുക.
സാംസ്കാരിക ഘോഷയാത്ര, അമ്യൂസ്മെന്റ് പാർക്ക്, വാണിജ്യമേള, കലാവിരുന്ന്, ചർച്ചകൾ, സെമിനാറുകൾ, പുസ്തകമേള, ഫുഡ്ഫെസ്റ്റ്, ചലച്ചിത്ര മേള, സർക്കാർ പവലിയനുകൾ, പാലിയേറ്റീവ് കുടംബസംഗമം തുടങ്ങി വിപുലമായ പരിപാടികളാണ് ഫെസ്റ്റിൻ്റെ ഭാഗമായി നടക്കുന്നത്. അമ്യൂസ്മെന്റ് പാർക്കും പവലിയനുകളും കല്ലാച്ചി മെയിൻ റോഡിലെ മാരാം വീട്ടിൽ ഗ്രൗണ്ടിലാണ് ഒരുക്കുന്നത്.
ചടങ്ങിൽ സ്വാഗതസംഘം ചെയർമാനായ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സി കെ നാസർ, എം സി സുബൈർ, സെക്രട്ടറി എൻ ഷംല, സ്വാഗതസംഘം കൺവീനർ വി പി കുഞ്ഞികൃഷ്ണൻ, ട്രഷറർ അഡ്വ കെ എം രഘുനാഥ്, കരിമ്പിൽ ദിവാകരൻ, കെ പി കുമാരൻ മാസ്റ്റർ, ഇ പി സജീവൻ എന്നിവർ പങ്കെടുത്തു.